തൃക്കലങ്ങോട്: കേരള വ്യാ പാരി വ്യവസായി ഏകോ പന സമിതിയുടെ ആഭിമുഖ്യ ത്തിൽ വ്യാപാരികൾ ഇന്ന് സംസ്ഥാനമൊട്ടാകെ കടയ ടപ്പ് സമരം തുടങ്ങി. കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നയിക്കു ന്ന വ്യാപാരസംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് പണിമുടക്ക്.
സംരക്ഷണ ജാഥ സമാപനവും സംരംഭക പ്ര തിഷേധവും ഇന്ന് വൈകീട്ട് 5.30 പുത്തരിക്കണ്ടം മൈതാ നത്ത് രാജു അപ്സര ഉദ്ഘാ ടനം ചെയ്യും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. ഇന്ന് സംസ്ഥാനവ്യാപകമായി കടകൾ അടച്ചിടുമെന്ന് കേരള ടെക്സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെ ൽഫെയർ അസോസിയേഷനും അറിയിച്ചു.