പ്രേംനസീർ പുരസ്കാര ജേതാക്കളിൽ എളങ്കൂറിലെ നാസർ ബല്ലാരിയും

0
കോഴിക്കോട് : പ്രേംനസീർ സാംസ്കാരിക വേദിയുടെ പുരസ്കാര ജേതാക്കളിൽ ഇത്തവണ എളങ്കൂറിലെ നാസർ ബല്ലാരിയും കോഴിക്കോട് നടന്ന അവാർഡ് ദാന പരിപാടിയിലാണ്
കലാരംഗത്ത് കഴിവ് തെളിയിച്ച നടനും സാമൂഹ്യപ്രവർത്തകനുമായ തൃക്കലങ്ങോട് എളങ്കൂർ നാസര്‍ ബെല്ലാരി ഉൾപ്പെടെ മറ്റു നാല് പേർക്ക് സംവിധായകൻ ബാലു കിരിയത്ത് അവാര്‍ഡ് നൽകി ആദരിച്ചത്.
മലയാളസിനിമയിലും ജീവിതത്തിലും പ്രേംനസീറിനെപ്പോലൊരു മനുഷ്യസ്നേഹിയായ കലാകാരനെ ഇനി കാണാൻകഴിയില്ലെന്ന് തന്റെ പ്രസംഗത്തിൽ സംവിധായകൻ ബാലു കിരിയത്ത് പറഞ്ഞു.
 തനിക്ക് കിട്ടിയ പുരസ്കാരം ജീവിതത്തിൽ മറക്കാനാവാത്ത നിമിഷമാണെന്നും പിന്തുണ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയും കടപ്പാടും നേരുന്നുവെന്നും നാസർ ബല്ലാരി കാരക്കുന്ന് ന്യൂസിനോട് പറഞ്ഞു.
സുധാംശു, കാര്‍ത്തിക് കെ നഗരം, നിസാര്‍ വേങ്ങര തുടങ്ങിയവരാണ് മറ്റു അവാർഡ് ജേതാക്കൾ. 
സാംസ്കാരിക വേദിയുടെ 
സെക്രട്ടറി രാജന്‍ തടായില്‍ ഗോപാലകൃഷ്ണന്‍ എന്‍ സി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*