തൃക്കലങ്ങോട് പഞ്ചായത്തിൽ ആറു പുതിയ സ്റ്റേഡിയങ്ങൾ വരുന്നു
February 15, 2024
0
തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ പുതിയ ആറു സ്റ്റേഡിയങ്ങൾ വരുന്നു. മഞ്ഞപ്പറ്റ പു ളിയൻപറമ്പ്, പുലത്ത്, കല്ലെൻതോട്, പാതിരിക്കോട്, ചെറാംകുത്ത്, പുളിങ്ങോട്ടുപുറം എന്നീ ആറ് കേന്ദ്രങ്ങളിൽ മിനി സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നത്. ഇതിനായി 2.10 കോടി രൂപ പഞ്ചായത്ത് വകയിരുത്തി. വാർഷിക പദ്ധതി ഭേദഗതിയിലാണ് തുക വർ ധിപ്പിച്ചത്. അനുയോജ്യമായ ഭൂമി ലഭിക്കുന്നതിന് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. ലഭിച്ച അപേക്ഷകൾ ഭരണ സമിതി യുടെ സബ് കമ്മിറ്റി പരിശോധനയിലാണ് അനുയോജ്യമായ ആറ് ഇടങ്ങൾ കണ്ടെത്തിയത്. ആറ് കേന്ദ്രങ്ങളിൽ മിനി സ്റ്റേഡിയങ്ങൾക് ഭൂമി വാങ്ങുന്നതി നാണ് തുക വകയിരുത്തിയത്. അടുത്ത പദ്ധതി ഭേദഗതിയിൽ കുറവുള്ള തുക വകയിരുത്തുന്നതിനും ഭരണ സമിതി തീരുമാനിച്ചു. ഭൂമിയുടെ വില നിർണയ സാക്ഷ്യ പത്രം ലഭിക്കുന്നതിന് ഏറനാട് താലൂക്ക് തഹസിൽദാർക്ക് കത്ത് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംസ്ഥാന കായിക വകുപ്പിൻ്റെ യും എം.പി,. എം.എൽ.എ ജില്ലാ , ബ്ലോക്ക് പഞ്ചായത്തുകളുടെ യും സഹായത്തോടെ മിനി സ്റ്റേഡിയങ്ങൾ പൂർണ്ണമാക്കുമെന്നും ഗ്രാമ പഞ്ചായത്തിലെ യുവജനങ്ങൾക്ക് കായിക രംഗത്ത് വൻ മുന്നേറ്റമുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ഷാഹിദ മുഹമ്മദ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് കെ.ജയപ്രകാശ് ബാബു, സ്ഥിരംസമിതി അധ്യ ക്ഷരായ പി.എം.എസ്.എ അൻ വർ കോയ തങ്ങൾ, ഷിഫാന ബഷീർ, മഞ്ജുഷ ആമയൂർ, അം ഗങ്ങളായ ജസീർ കുരിക്കൾ, സൽമാൻ ചെറുകുളം, കെ.സാ ബിരി, പി.ലുക്‌മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.