തൃക്കലങ്ങോട് : വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തൃക്കലങ്ങോടിന്റെ തെരവീഥികളിലും തിരഞ്ഞെടുപ്പ് ചൂടിലേക്.
മലപ്പുറം മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർഥി യായി ഇ. ടി മുഹമ്മദ് ബഷീറിനെയാണ് മുസ്ലിം ലീഗ് തെരഞ്ഞെടുത്തത്. പാർലിമെന്ററി രംഗത്ത് എം.എൽ.എയായും മന്ത്രിയായും എം.പിയായും ദീർഘനാളത്തെ പരിചയമാണ് ഇ.ടിക്കുള്ളത്. എന്നാൽ എൽ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് പുതുമുഖത്തെയാണ്. ഡി.വൈ. എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും ചാനൽ ചർച്ചകളിലൂടെ സുപരിചിതനുമായ വസീഫാണ് മത്സര രംഗത്ത്.
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഇരു മുന്നണികളും പ്രചരണങ്ങൾക്കും തുടക്കം കുറിച്ചു.
കാരക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ചൂടേറിയ ചർച്ചകളും പ്രചാരണവുമാണ് തൃക്കലങ്ങാടിൽ നടക്കുക.
നാളെ വൈകുന്നേരം യുഡിഎഫ് സ്ഥാനാർഥി ഇടി മുഹമ്മദ് ബഷീറിന്റെ റോഡ് ഷോ കൂടി കാരക്കുന്നിലെത്തുന്നത്തോടെ യുഡിഎഫ് പ്രവർത്തകർ പ്രചരണ രംഗത്തേക്ക് സജീവമാകും.