എരിവും പുളിയും ഉൽപ്പന്നങ്ങൾ : തൃക്കലങ്ങോട് ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

0

തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിൽ  ദം സോഡാ, മസാല സോഡാ മറ്റ് എരിവും പുളിയും ഉൽപ്പന്നങ്ങൾ  നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ്  വ്യാപക പരിശോധന നടത്തി. ജലജന്യ രോഗങ്ങൾ പടരാനുള്ള  സാധ്യത നിലനിൽക്കുന്നതിലാണ് ഇത്തരം ആൾക്കൂട്ട കച്ചവടങ്ങൾ നിരോധിച്ചത്.
 പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ ജോൺ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, സുനിൽകുമാർ, പ്രവീൺ,വേണുഗോപാൽ,ദേവരാജൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
••••••••••••••••••••••••••••••
 നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/EkzuIAJ8Ib25WWSFLaRFrC
•••••••••••••••••••••••••••••••

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top