ഇന്ന് ഉച്ചക്കാണ് സംഭവം. കിണറിന്റെ ആൾമറ യിൽ ഇരിക്കാൻ ശ്രമിച്ചപ്പോഴാണ് കിണറ്റിലേക്ക് വീണത്.
ഹരീഷിനെ നിസ്സാര പരിക്കുകളോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ചേരി സ്റ്റേഷൻ ഓഫീസർ പ്രദീപ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സലീം, റെസ്ക്യൂ ഓഫീസർമാരായ വിജേഷ്, സൈനുൽ ആബിദ്, ഫയർമാൻമാരായ കൃഷ്ണകുമാർ, സഞ്ജു, ഹോം ഗാർഡുമാരായ ദിനീഷ്,ജോജി ജേക്കബ്, സിവിൽ ഡിഫൻസ് അംഗങ്ങളായ ആബിദ്, പ്രവീൺ, തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി