എരിവും പുളിയും കലർന്ന ദം സോഡ, മസാല സോഡ വില്പനക്ക് തൃക്കലങ്ങോടിലും നിരോധനം

0
മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തവും മറ്റു ജല ജന്യ രോഗങ്ങളും പടരുന്ന അവസ്ഥയിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശത്താൽ റമദാനിൽ നോമ്പ് തുറക്ക് ശേഷം റോഡരികിലെ സ്പെഷ്യൽ ദം സോഡ, മസാല സോഡ, എരിവും പുളിയും കലർന്ന പ്രത്യേക പാനീയങ്ങളും മറ്റും വിൽക്കുന്നത്ത് തൃക്കലങ്ങോട്   പഞ്ചായത്ത്  പരിധിയിലും നിരോധനമേർപ്പെടുത്തി. തൊട്ടടുത്ത പ്രദേശമായ തിരുവാലി മമ്പാട് പഞ്ചായത്തുകളിലും നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഗ്രാമ പഞ്ചായത്തും ആരോഗ്യ വിഭാഗവും വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും തൃക്കലങ്ങോട് ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ. ജോൺ അറിയിച്ചു. ഇത്തരം പാനീയ വില്പന നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും അറിയിച്ചു. 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top