തൃക്കലങ്ങോട് : പൂനൈയില്‍ നടന്ന നാഷണല്‍ മീറ്റ് 30+ കാറ്റഗറിയില്‍ 100 മീറ്റര്‍ റൈസില്‍ വെങ്കലം കരസ്ഥമാക്കി ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടിയ കാരക്കുന്ന് തുല്ല്യതാ ബാച്ചില്‍ പഠിക്കുന്ന മാമ്പാട് പഞ്ചായത്തിലെ പൊങ്ങല്ലൂരിലെ നാണി എന്ന ഹാരിസിനെ തുല്ല്യതാ ബാച്ച് സ്വീകരണം നല്‍കി.
ഇന്നലെ 32ലെ മാനവേദന്‍ യു പി സ്കൂള്‍ വെച്ച് നടന്ന സ്വീകരണ യോഗം തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കര്‍ ആമയൂര്‍ ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് പ്രസിഡന്റ് മന്‍ഞ്ചുഷ, സരല ടീച്ചര്‍, ദേവി പ്രിയ, രാദാമണി, നഷീദ് തോട്ടുപൊയില്‍, മന്‍സൂര്‍ മഞ്ഞപ്പറ്റ, ശറഫുദ്ദീന്‍, ശിംനാ ഷെറിന്‍, ശിഫ എന്നിവരും ഉപാഹാര സമര്‍പ്പണത്തിന് നന്ദി അറിയിച്ച് നാണിയും സംസാരിച്ചു.