അല്‍ഫലാഹ്:സമൂഹ നോമ്പ് തുറയും പ്രാര്‍ത്ഥനാ സമ്മേളനവും നാളെ

0
കാരകുന്ന്: 'വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ കാരകുന്ന് അല്‍ ഫലാഹ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റമളാന്‍ 23 ആം രാവ് പ്രാര്‍ത്ഥനാ സമ്മേളനവും സമൂഹ നോമ്പ് തുറയും നാളെ ചൊവ്വാഴ്ച ഫലാഹ് ക്യാമ്പസില്‍ നടക്കും. അതിഥി തൊഴിലാളി സംഗമം, ഇഫ്ത്വാര്‍ മീറ്റ്, റിലീഫ് വിതരണം, ഉദ്‌ബോധനം, ദിക്ര്‍ ദുആ മജ്‌ലിസ്, മൗലിദ് മജ്‌ലിസ് തുടങ്ങി വിവിധ പരിപാടികളോടെ നടക്കുന്ന സമ്മേളനം സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ സിപി സൈതലവി മാസ്റ്റർ ചെങ്ങര ഉദ്ഘാടനം ചെയ്യും. സിപി അലവി അഹ്‌സനി കാരകുന്ന് അദ്ധ്യക്ഷത വഹിക്കും. ലുക്മാനുല്‍ ഹകീം സഖാഫി പുല്ലാര ഉദ്‌ബോധന പ്രഭാഷണം നിര്‍വഹിക്കും. മജ്‌ലിസുകള്‍ക്ക് സയ്യിദ് ഹൈദരലി തങ്ങള്‍ എടവണ്ണ, പ്രസിഡന്റ് പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, ഇ ശംസുദ്ധീന്‍ നിസാമി, പിപി അഷ്‌റഫ് ഹിശാമി, എന്‍ അബ്ദുറഹിമാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ത്ഥന നിര്‍വഹിക്കും. എം സുലൈമാന്‍ സഅദി, കെടി അബ്ദുറഹിമാന്‍ തെഞ്ചേരി, എന്‍ മുഹമ്മദ് സഖാഫി, യൂസുഫ് മിസ്ബാഹി മരത്താണി, പി അബ്ദുറഹിമാന്‍ കാരകുന്ന്, പി ഉസ്മാന്‍ പ്രസംഗിക്കും. എടവണ്ണ പഞ്ചായത്ത പ്രസിഡന്റ് അഭിലാഷ്, തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ പ്രകാശ് ബാബു, വി സുധാകരൻ, എൻ പി മുഹമ്മദ്‌, എൻ എം കോയ മാസ്റ്റർ, ഇ എ സലാം, പിപി അബ്ദുറഹ്‌മാൻ, കുട്ട്യാപ്പു ആമയൂർ തുടങ്ങി രാഷ്ട്രീഷ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുകര്‍ സംബന്ധിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top