യു ഡി എഫ് കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും

0
തൃക്കലങ്ങോട് :  'ഇന്ത്യയെ വീണ്ടെടുക്കാൻ ഒരുമിച്ചിരിക്കാം' എന്ന കാമ്പയിൻറെ ഭാഗമായി  തൃക്കലങ്ങോട്ടിൽ  യു ഡി എഫ്  കുടുംബയോഗങ്ങൾ  സംഘടിപ്പിക്കും.  തൃക്കലങ്ങോട് 32 ൽ നടന്ന പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധി സംഗമം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബറുമായ എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.വി. മരക്കാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി. സുധാകരൻ, ഇ.എ സലാം, എൻ.പി. മുഹമ്മദ്, എലമ്പ്ര ബാപ്പുട്ടി, ജയപ്രകാശ്ബാബു, സൈജൽ ആമയൂർ, ഹസ്ക്കർ ആമയൂർ, എൻ.പി. ഷാഹിദ മുഹമ്മദ്, യു.കെ. മഞ്ജുഷ, പി.എം.എസ്.എ അൻവർകോയതങ്ങൾ, എൻ.പി. ജലാൽ, രഞ്ജിമടീച്ചർ, ജാഫർ മഞ്ഞപ്പറ്റ, സാബു സെബാസ്റ്റ്യൻ, അർമിയാഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു_.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top