തൃക്കലങ്ങോട് : 2019-ല്‍ ഇടതുപക്ഷത്തിന് ആശ്വസിക്കാന്‍ ഒരു കനല്‍ത്തരി മാത്രമാണുണ്ടായിരുന്നത്. ഒരിക്കല്‍കൂടി ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ നിലംപരിശായ എല്‍ഡിഎഫിന് ഒരു കനൽ അണഞ്ഞ് മറ്റൊന്ന് എരിഞ്ഞതിന്‍റെ ആശ്വാസം മാത്രം ബാക്കി.
തൃശ്ശൂര്‍ സുരേഷ് ഗോപി അങ്ങെടുത്തതോടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു.
മുസ്ലിംലീഗിന്റെ മണ്ഡലമായ മലപ്പുറം, പൊന്നാനിയിലും കരുത്ത് തെളിയിച്ച വിജയമായിരുന്നു.
ഇ ടി മുഹമ്മദ് ബഷീറിന് 3,18,118 വോട്ടിന്റെ ഭൂരിപക്ഷവും, അബ്ദുസമദ് സമദാനിക്ക് 2,36,518 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് ലീഗ് വിജയിച്ചത്.
തൃക്കലങ്ങോട് പഞ്ചായത്തിൽ യുഡിഎഫിന് 6383 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.