തൃക്കലങ്ങോട് : മുന്നണിലെ മുൻധാരണ പ്രകാരം രാജിവച്ച തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക് കോൺഗ്രസിലെ ഒന്നാം വാർഡ് (പുളിങ്ങോട്ടുപുറം) മെമ്പർ മഞ്ജുഷ പ്രസിഡണ്ട് സ്ഥാനത്തേക്കും വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഏഴാം വാർഡ് (പഴേടം ) മെമ്പർ എൻ പി ജലാലിനേയും നിയോഗിക്കാൻ യുഡിഎഫ്ൽ തീരുമാനം.
അടുത്ത ആഴ്ചയിൽ ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കുന്ന തീയതിയിൽ തിരഞ്ഞെടുപ്പ് നടത്തി, നിയുക്ത പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് തുടങ്ങിയവർ അധികാരമേൽക്കും.