കാരകുന്ന്: പ്രശസ്ത പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയും മികച്ച എഴുത്തുകാരനും മാതൃകാ മുദര്‍രിസും സമസ്ത കേന്ദ്ര മുശാവറ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും ജാമിഅ: ഹികമിയ്യ, കാരകുന്ന് അല്‍ഫലാഹ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും നൂറുകണക്കിന് ഉസ്താദുമാരുടെ ഉസ്താദുമായ മര്‍ഹും കാരകുന്ന് മമ്മദ് മുസ്‌ലിയാരുടെ 19-ാം അനുസ്മരണ ദിക്ര്‍ ദുആ മജ്ലിസ് ഈ മാസം 28ന് കാരകുന്ന് അല്‍ ഫലാഹില്‍ വെച്ച് നടത്തപ്പെടുന്നു. മഗ്‌രിബ് നിസ്‌കാരാനന്തരം എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസില്‍ ഇ ശംസുദ്ദീന്‍ നിസാമി സഖാഫി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും.
പി ഇബ്‌റാഹീം ഫൈസി, പി അബ്ദുഹ്‌മാന്‍ ഫൈസി, എന്‍ അഹ്‌മദ് കുട്ടി ഹാജി ചോലയില്‍,
ഉസ്മാന്‍ പാലക്കല്‍, കെടി യൂസുഫ് മിസ്ബാഹി മരത്താണി, കെ എം ശിഹാബുദ്ദീന്‍ നഈമി, എന്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ റഊഫ് സഖാഫി കുറ്റിക്കാട്ടൂര്‍, അബ്ദുര്‍റഹ്‌മാന്‍ അഹ്‌സനി കുട്ടശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും