പത്തപ്പിരിയത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

0

പത്തപ്പിരിയം: 
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു കത്തിനശിച്ചു. ഇന്ന്    രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം.
 എടവണ്ണ സ്വദേശി  പുള്ളാട്ട് ജസീർ ബാബുവും രണ്ട് മക്കളും  സ്കൂട്ടറിൽ ഓടിക്കൊണ്ടിരിക്കുകയാണ് പുറകിലുള്ള യാത്രക്കാർ സ്കൂട്ടറിൽ നിന്നും പുകയുയരുന്നതായി കണ്ടത്.
ഉടനെ സ്കൂട്ടർ നിർത്തി യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. 
 അല്പസമയത്തിന് തന്നെ സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.
 തിരുവാലിയിൽ നിന്നും അഗ്നിശമരസേന എത്തി തീ പൂർണ്ണമായി അണച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*