കാരകുന്ന്: പ്രശസ്ത പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയും മികച്ച എഴുത്തുകാരനും മാതൃകാ മുദര്‍രിസും സമസ്ത കേന്ദ്ര മുശാവറ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗവും ജാമിഅ: ഹികമിയ്യ, കാരകുന്ന് അല്‍ഫലാഹ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും നൂറുകണക്കിന് ഉസ്താദുമാരുടെ ഉസ്താദുമായ മര്‍ഹും കാരകുന്ന് മമ്മദ് മുസ്ലിയാരുടെ ഉറൂസ് മുബാറകും ദുആ സമ്മേളനവും നാളെ രാവിലെ ഒമ്പത് മണി മുതല്‍ മഖാം സിയാറത്തോടെ കാരകുന്ന് അല്‍ ഫലാഹ് ക്യാമ്പസില്‍ നടക്കും. അബൂബക്കര്‍ ഫൈസി കൊടശ്ശേരി മഖാം സിയാറത്തിന് നേതൃത്വം നല്‍കും. മുഹമ്മദ് ഫൈസി എന്ന നാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ശിഷ്യ സംഗമം, മൗലിദ് മജ്‌ലിസ്, അനുസ്മരണ സമ്മേളനം, പ്രാര്‍ത്ഥനാ മജ്‌ലിസ്, അന്നദാനം എന്നിവ നടക്കും. മൗലിദ് മജ്‌ലിസിന് പി ഇബ്രാഹീം ഫൈസി എന്ന ചെറി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അനുസ്മരണ സമ്മേളനം സമ്‌സ്ത് സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ബാഖവി ഇളയൂര്‍ അദ്ധ്യക്ഷനാകും. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സമസ്ത എടക്കര മേഖലാ സെക്രട്ടറി വി എന്‍ ബാപ്പുട്ടി ദാരിമി, എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സി മുഹമ്മദ് ഫൈസി പുല്‍പ്പറ്റ, അബ്ദുല്ല സഖാഫി ചിറ്റത്തുപാറ പ്രസംഗിക്കും. സയ്യിദ് അഹ്‌മദ് ശിഹാബ് കോയ പാലക്കാട്, അബ്ബാസ് ഫൈസി വറ്റല്ലൂര്‍, സൈതലവി മുസ്‌ലിയാര്‍ പന്നിപ്പാറ, കെടി അബു മുസ്‌ലിയാര്‍ പത്തപ്പിരിയം, എന്‍ അഹമ്മദ്കുട്ടി ഹാജി ചോലയില്‍, കുഞ്ഞിപ്പ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ സഖാഫി, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, ബീരാന്‍കുട്ടി മുസ്‌ലിയാര്‍ സഫ, മുഹമ്മദ് സലീം ബാഖവി ഇടുക്കി, എന്‍ മുഹമ്മദ് സഖാഫി, മുഹമ്മദ് ബഷീര്‍ സഖാഫി പാലക്കല്‍, ഉമര്‍ മുസ്‌ലിയാര്‍ സഫ, സുലൈമാന്‍ മുസ്‌ലിയാര്‍ കന്മനം, അബൂബക്കര്‍ അസ്ഹരി പുളിക്കല്‍, നൗഫല്‍ അഹ്‌സനി എന്നിവര്‍ സംബന്ധിക്കും.
കാരകുന്ന് മമ്മദ് മുസ്‌ലിയാര്‍ ഉറൂസ് നാളെ
June 28, 2024
0