യൂത്ത് ലീഗ് ഇടപെട്ടു : വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം

0
ചെരണി : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ചെരണി എളങ്കൂർ റോഡ് ജംഗ്ഷന് സമീപമുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് മഞ്ചേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ തുടങ്ങിയവർക്ക് പരാതി നൽകിയതിനെ 
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ,  വൈസ് പ്രസിഡണ്ട് എൻ പി ജലാൽ,ജയപ്രകാശ് ബാബു തുടങ്ങിയവർ  സ്ഥലത്തെത്തി,
പരാതിയുടെ ഗൗരവം മനസ്സിലാക്കി ഉടനെ  അസിസ്റ്റന്റ് എക്സിക്യൂട്ടീവ്   എഞ്ചിനീയറെ നേരിട്ട്   വിളിച്ചു വരുത്തി കാര്യങ്ങൾ ബോധിപ്പിച്ചു.
ഉടൻ പരിഹാരം വേണമെന്നും ഇല്ലെങ്കിൽ റോഡ് ഉപരോധം പോലുള്ള സമരങ്ങൾ സംഘടിപ്പിക്കുമെന്നും യൂത്ത്ഉ ലീഗ് ഉദ്യോഗസ്ഥരെ    അറിയിച്ചതിന്റെ അടിസ്ഥാനൽ
അടഞ്ഞു കിടക്കുന്ന ഓവുചാലുകളിൽ നിന്നും മന്നെടുത്ത്  കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോവാനുള്ള  സംവിധാനം ഉണ്ടാക്കി താൽക്കാലിക പരിഹാരമാക്കി.
 അടുത്തുതന്നെ  ശാശ്വത പരിഹാരം ഉണ്ടാകുമെന്നും  ഉറപ്പ് നൽകി.

ഓവുചാലുകൾ മണ്ണിട്ട് മൂടിയതിനാൽ വെള്ളം ഒഴുകാൻ മറ്റ് ഇടമില്ലാത്തതിനാണ് ചെറിയ മഴക്ക് പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്.
 നിരവധി വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന മഞ്ചേരി നിലമ്പൂർ പാതയിലെ ഈ വെള്ളക്കെട്ടിനെ തുടർന്ന് പലപ്പോഴും ഗതാഗത തടസ്സവും  
 ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാതെ അവസ്ഥയായിരുന്നു.
 നേരത്തെ വിവിധ സംഘടനകളും മറ്റും അധികൃതർക്ക് പരാതികൾ നൽകിയിരുന്നെങ്കിലും പരിഹാരമായിരുന്നില്ല .
 മഞ്ചേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ സൈജൽ ആമയൂർ,സ്വാദിഖ്‌ കൂളമടത്തിൽ, യൂസഫ് കെ ടി, അഫീഫ്, ജംഷാദ് നാണി, ഫൈസൽ മരത്താണി തുടങ്ങിയവർ നേതൃത്വം നൽകി.
 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*