കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷിച്ചത്.
2022 ഏപ്രിൽ 14നാണ് കേസിനാസ്പദമായ സംഭവം
അവധി ദിവസങ്ങളിൽ വാടക ക്വാർട്ടേഴ്സിലെത്തുന്ന പ്രതി ഭാര്യ വീട്ടുജോലിക്ക് പുറത്തു പോകുന്ന സമയത്താണ് പീഡനം നടത്തിയിരുന്നത്. ജോലിക്ക് പോയ ഭാര്യ തിരികെ വീട്ടിൽ വന്നപ്പോഴാണ് അവശനായി നിൽക്കുന്ന മകനെ കണ്ടത്.
ചോദിച്ചപ്പോഴാണ് 2021 ഫെബ്രുവരി മുതല്‍ നടന്നു വരുന്ന പീഡന വിവരം അറിയുന്നത്. എന്നാല്‍ വീട്ടമ്മ ഇക്കാര്യം പുറത്തു പറഞ്ഞില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മുക്കത്തുള്ള സൈക്കോളജിസ്റ്റിനെ കാണിച്ചു.
കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം നൽകി. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.