നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂർ മൂത്തേടത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റതായി റിപ്പോർട്ട്. കാരപ്പുറം സ്വദേശി നൗഫലിന്(40) നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്.ആക്രമണത്തിൽ ഇയാളുടെ ചെവിക്ക് പിറകിൽ പരിക്കേറ്റു. പുലർച്ചെ 4.30 ഓടെ ബൈക്കിൽ ടാപ്പിംഗിന് പോകുമ്പോയാണ്നൗഫലിനെ വെട്ടിയത്.
എന്നാൽ ആരാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നാണ് നൗഫൽ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓടിക്കൂടിയ നാട്ടുകാരാണ് നൗഫലിനെ ആദ്യം നിലമ്പൂർ ആശുപത്രിയിലേക്കും പിന്നീട്
മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചത് . എന്താണ് ആക്രമണത്തിന് കാരണമെന്നും ആരാണ് ആക്രമിച്ചതെന്നും ഉടൻ കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.