മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം പ്രവർത്തനങ്ങൾ താളം തെറ്റി. സ്റ്റന്റ് ഇല്ലാത്തതിനാൽ ഹൃദയശാസ്ത്രക്രിയ പൂർണ്ണമായും നിർത്തി. സ്റ്റന്റ് വിതരണം ചെയ്യുന്ന ഏജൻസികൾക്ക് പണം നൽകാതിലാണ് സ്റ്റെന്റ് വിതരണം നിർത്തിയത്, നാല് കോടിയാണ് കുടിശ്ശിക ഉള്ളത്.
ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള ഒരു ഉപകരണം പോലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഇല്ല.
അതുകൊണ്ടുതന്നെ രോഗികളെ മറ്റു ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയാണ്.
ഹൃദ്രോഗികളായി വരുന്ന രോഗികളെ എങ്ങനെ ചികിത്സിക്കും എന്ന ആശങ്കയിലാണ് ഡോക്ടർമാർ.