മുസ്‌ലിം ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

0

മലപ്പുറം:തൃക്കലങ്ങോട് ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ എ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ എ പി ഉണ്ണികൃഷ്ണന്‍ ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനിൽ നിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.വേങ്ങരെ കണ്ണമംഗലമാണ് സ്വദേശം.
2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

ഇന്ന് 3 PM- 4 PMമലപ്പുറം ജില്ലാപഞ്ചായത്തിൽ പൊതുദർശനം
പിന്നീട് 5 മണിക്ക് കുന്നുംപുറം എരണിപ്പടി നാല്‌കണ്ടം മദ്രസയിൽ പൊതുദർശനം
നാളെ രാവിലെ 10 മണിക്ക് വേങ്ങര പരപ്പൻചിന ശ്മശാനത്തിൽ സംസ്കാരം

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*