കാരക്കുന്ന് :പൊതുവിദ്യാഭ്യാസ വകുപ്പ് മലബാർ മേഖലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി
കാരക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് രണ്ട് അഡീഷണൽ ബാച്ച് അനുവദിച്ചു.
ബാച്ചുകൾ അനുവദിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശിവൻകുട്ടിക്കും അതിനുവേണ്ടി പ്രവർത്തിച്ച എം എൽ എ യുഎ ലത്തീഫിനും ആർ ഡി ഡി അനിൽ സാറിനും പി.ടി.എ അഭിനന്ദനങ്ങൾ അർപ്പിച്ചു.
പുതിയ ബാച്ചുകൾ നിലനിർത്തുന്നതിനു വേണ്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണമെന്നും എത്രയും പെട്ടെന്ന് അപേക്ഷകൻ നൽകി അഡ്മിഷൻ ഉറപ്പുവരുത്തണമെന്നും പി.ടി.എ പ്രസിഡണ്ട് എൻ പി മുഹമ്മദ് ഓർമ്മപ്പെടുത്തി.