മഴവിൽ ക്ലബ് രൂപവൽക്കരിച്ചു

0
കാരക്കുന്ന് : വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരവും സാമൂഹിക സേവനവും ലക്ഷ്യം വെച്ച്  അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം മഴവിൽ ക്ലബ് രൂപവത്കരിച്ചു,  
സദർ മുഅല്ലിം ശിഹാബ് സഖാഫി പ്രാർത്ഥന നടത്തി, എസ് എസ് എഫ് ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി ശുഐബ് ആനക്കയം സന്ദേശ പ്രഭാഷണം നടത്തി, എസ് എം എ സംസ്ഥാന സെക്രട്ടറി പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി മഴവിൽ ക്ലബ്  ലോഞ്ചിങ്ങും മുഹറം സന്ദേശപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ശിഹാബുദ്ധീൻ നഈമി അധ്യക്ഷത വഹിച്ചു 
സുഹൈൽ സഖാഫി, ഇല്യാസ് സഖാഫി, ഹബീബ് സഖാഫി എന്നിവർ സംബന്ധിച്ചു.

മഴവിൽ ക്ലബ്ബ് അംഗങ്ങളായി ഹാദി ഷറഫ് (ചീഫ് ) നിഹാൽ, ഇർഫാൻ (അസിസ്റ്റന്റ് ചീഫ് ) മിഷാൽ (ക്യാപ്റ്റൻ ) നാദിഷ്, റാസി,ഷിബിലി (വൈസ് ക്യാപ്റ്റൻ ')ഹബീബ് റഹ്മാൻ, സഹൽ, സിറാജ്, ഷാദിൻ, ഇയാസ്, ഹാദി(മെംബേർസ് ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*