മഞ്ചേരി: മഞ്ചേരി-നിലമ്പൂര്‍ പാതയിലും എടവണ്ണ-അരീക്കോട്, എടവണ്ണ-വണ്ടൂര്‍ റോഡുകളിലും കുഴികള്‍ നിറഞ്ഞ് യാത്ര ദുസ്സഹം. ജമാലങ്ങാടിയില്‍ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന് പരുക്കേറ്റു. മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ കുഴികളിൽ വെള്ളം കെട്ടി നില്‍ക്കുകയും റോഡരികിലെ കല്ലും മണ്ണും റോഡിലേക്ക് ഒലിച്ചിറങ്ങി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
മഞ്ചേരി നെല്ലിപ്പറമ്പിന്റെയും സെൻട്രൽ ജംഗ്ഷനിന്റെയും ഇടയിൽ ധാരാളം കുഴികൾ അപകടം പതിഞ്ഞിരിക്കുകയാണ്, ബൈക്കുകൾ പതിവായി അപകടത്തിൽ പെടുന്നുണ്ട്. കാല്‍നടയാത്ര പോലും ദുസ്സഹമാണെന്ന് യാത്രക്കാര്‍ പറയുന്നു. പത്തപ്പിരിയത്ത് സ്‌കൂള്‍പ്പടിയിലും വായനശാലയിലും അപകടങ്ങള്‍ പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി റോഡിലെ കുഴികള്‍ അടച്ചു.