കഴിഞ്ഞ ദിവസം രാത്രിയാണ് ലക്ഷ്മിയുടെ വീട് തകർന്നത്, മഴ ശക്തിയായതോടെ തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു, ഇത് വലിയ ദുരന്തം ഒഴിവാക്കി. വാർഡ് മെമ്പർ ഇ എ കരീം വീട് സന്ദർശിച്ചു. ലക്ഷ്മി അമ്മക്ക് കെ എം മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റും, യുഡിഎഫ് കമ്മിറ്റിയും അടിയന്തര സഹായം നൽകും.