കാരക്കുന്ന് പള്ളിപ്പടി തടുങ്ങൽപ്പടിയിൽ റോഡിനു മുകളിലൂടെ വെള്ളം ഒഴുകി വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ചെറുപള്ളി - നീലങ്ങോട് വലിയ തോട്ടിലെ വെള്ളം നിറഞ്ഞൊഴുകി റോഡിന് മുകളിലെത്തി, സമാനമായ രീതിയിൽ തന്നെയാണ് കാരക്കുന്ന്.
പന്തറാല റോഡിലൂടെ വലിയതോതിൽ മലവെള്ളപ്പാച്ചിലുപോലെ വെള്ളം ഒഴുകി എത്തുന്നത്.
പലയിടങ്ങളിലും മരങ്ങൾ പൊട്ടിവീണു.
വൈദ്യുതി താറുമാറായി.
താഴ്ന്ന പ്രദേശത്തുള്ള മിക്ക വീടുകൾക്കരികിലും വെള്ളമെത്തി.
മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.