കാരക്കുന്ന് : കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു.
ഈയടുത്ത് മൺമറഞ്ഞുപോയ ജില്ലാ പഞ്ചായത്ത് മെമ്പർ എപി ഉണ്ണികൃഷ്ണൻ പ്രത്യേക താൽപര്യം എടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് 15 ലക്ഷം വകയിരുത്തിയാണ് ലൈബ്രറിയുടെ പണി പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടത്തിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ എ പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം പി വി മനാഫ് നിർവഹിച്ചു. പദ്ധതി വിശദീകരണം പിടിഎ പ്രസിഡണ്ട് എൻ പി മുഹമ്മദ് നിർവഹിച്ചു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹാസ്കർ ആമയൂർ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീദേവി ടീച്ചർ പ്രാക്കുന്ന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാൽ,ബ്ലോക്ക് മെമ്പർ രഞ്ജിമ ടീച്ചർ,ശൈഖ്മുഹമ്മദ് കാരക്കുന്ന്, സൈജൽ ആമയൂർ, എൻ പി ഷാഹിദാ മുഹമ്മദ്,ഇ എ സലാം, യൂസഫ് മേച്ചേരി, എലമ്പ്ര ബാപ്പുട്ടി (മുസ്ലിം ലീഗ്),വാസുദേവൻ മാസ്റ്റർ( ബിജെപി), ഈ അബ്ദു (സിപിഐ),ഷാജി പി പി കുഞ്ഞാലിമൊല്ല, എം അഹമ്മദ് നാണി, ടി സിദ്ദീഖ്,ഷീബതുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സെക്കീന ടീച്ചർ സ്വാഗതവും, എച്ച് എം കദീജ ടീച്ചർ നന്ദിയും പറഞ്ഞു.