തൃക്കലങ്ങോട്: കാരകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ലൈബ്രറി ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കും.
ഇന്ന്ഉച്ചക്ക് 2.30ന് സ്കൂ ൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് യു.കെ. മഞ്ജുഷയെ തഴഞ്ഞെന്ന് കുറ്റപ്പെ ടുത്തിയാണ് കോൺഗ്രസ് വിട്ടു നിൽക്കുന്നത്.
പ്രസിഡൻറുമായി കൂടിയാ ലോചിക്കാതെയാണ് പരിപാടി ആസൂത്രണം ചെയ്തത്. നോട്ടീസിലും ഫ്ലക്സ് ബോർഡിലുമെല്ലാം
പ്രസിഡൻറിൻ്റെ ചിത്രം ഒഴിവാക്കി, ലീഗ് നേതാക്കളെ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.