കരിക്കാട്: തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കർഷകസംഘം തൃക്കലങ്ങോട് മേഖലാ കൺവെൻഷനിൽ ആവശ്യപ്പെട്ടു.
കരിക്കാട് എ.എൽ.പി സ്കൂളിൽ വച്ച് നടന്ന കൺവെൻഷൻ കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി.കെ മുബഷിർ ഉദ്ഘാടനം ചെയ്തു.
സുരേഷ് ആലംപള്ളി സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ രാജശേഖരൻ പതാക ഉയർത്തി. അരവിന്ദാക്ഷൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേഖലാ സെക്രട്ടറി ഷിജു കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി kp മധു ഭാവിപരിപാടികൾ വിശദീകരിച്ചു.
ഐ. രാജേഷ്, സി.ടി മനോജ്, മനു കരിക്കാട്, രാജഗോപാലൻ, ഗീത എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രധിനിധികൾക്കുള്ള പച്ചക്കറി വിത്തുകൾ കർഷകൻ വേണു എടപ്പറ്റ ഏറ്റുവാങ്ങി. നവി മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി
ഷിജു കൃഷ്ണ (സെക്രട്ടറി)
രാജശേഖരൻ (പ്രസിഡണ്ട് )
സുധീർ ബാബു (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.