എടവണ്ണ : ശക്തമായ മഴയ തുടർന്ന് മഞ്ചേരി, എടവണ്ണ നഗരങ്ങളിലുൾപ്പെടെ മിക്ക സ്ഥലങ്ങളിലെയും താഴ്ന്ന ഭാഗങ്ങളിലെ റോഡുകളിൽ വെള്ളം കയറി, ചാലിയാർ പുഴ യിൽ ജലനിരപ്പ് കൂടി നിറഞ്ഞൊഴുകുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.
മഞ്ചേരി ടൗണിൽ നെല്ലിപ്പറമ്പ്, ജസീല ജംഗ്ഷൻ, ബൈപാസ് റോഡുകൾ തുടങ്ങിയ മിക്ക പ്രധാന റോഡുകളിലും വെള്ളം കയറി.
തിരുവനന്തപുരം പാലക്കാട് ഒഴികെ സംസ്ഥാന വ്യാപകമായി മഴ പെയ്യുന്നുണ്ട്.
വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത. കൂടാതെ ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നിലമ്പൂർ മേഖലയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന ഭാഗങ്ങളിൽ എല്ലാം വെള്ളം കയറി.
നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.