തന്റെ സ്കൂൾ സമ്പാദ്യ നിധിയിലെ മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായിരിക്കുകയാണ് പത്തപ്പിരിയം ജി.യു.പി സ്കൂളിലെ വിദ്യാർത്ഥി സായൂജ് കൃഷ്ണ.
സ്കൂളിലെ SMC ചെയർമാൻ ഷിജു കൃഷ്ണയുടെ മകനാണ് സായൂജ് കൃഷ്ണ
കഴിഞ്ഞ അവധി ദിവസങ്ങളിൽ വീട്ടിലിരുന്ന് വാർത്ത കാണുമ്പോൾ പ്രയാസപ്പെടുന്നവരെ സഹായിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായതന്നും അപ്പോൾ എടുത്ത തീരുമാനമാണ് ഗിയർ സൈക്കിൾ വാങ്ങാൻ കരുതി വച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കാരണമെന്നും എല്ലാവരും കഴിയുന്ന സഹായങ്ങൾ വയനാടിനെ പുനർനിർമ്മിക്കാൻ നൽകണമെന്നും ഈ മൂന്നാം ക്ലാസുകാരൻ പറഞ്ഞു .
പത്തപ്പിരിയം വനിതാ സഹകരണ സംഘത്തിലെ സമ്പാദ്യ മിട്ടായി എന്ന പരിപാടിയിലൂടെ ആണ് സ്കൂളിലെ വിദ്യാർത്ഥികൾ സമ്പാദ്യശീലം വളർത്തുന്നത്.
ക്ലാസ് ടീച്ചർ എം.ദിവ്യ, സംഘം സെക്രട്ടറി വി.കെ ഷർമിള, ഷിബു, എസ്.എം.സി ചെയർമാനും, പിതാവുമായ ഷിജുകൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനധ്യാപകൻ കിഷോർ മാസ്റ്റർ സായൂജിൽ നിന്നും തുക ഏറ്റുവാങ്ങി.