ദുരന്ത ഘട്ടങ്ങളിൽ സഹായകമാകാൻ മഞ്ചേരി അഗ്നിരക്ഷ സേനക്ക് ഡിങ്കി ബോട്ട് നൽകി കെ.എം.സി. സി

0
മഞ്ചേരി : ദുരന്ത ഘട്ടങ്ങളിൽ സഹായകമാവാൻ  മഞ്ചേരി ഫയർ റെസ്ക്യൂ  ടീമിന്  ഡിങ്കി ബോട്ട് സമർപ്പിച്ച്  ഷാർജ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി.
 അഞ്ചു പേർക്കിരിക്കാവുന്ന ഡിങ്കി  ബോട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫ് അലി  മഞ്ചേരി അഗ്നിരക്ഷാ  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിഹാബുദ്ദീന് കൈമാറി. രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ,ഫസലു ദുബായ്,നഗരസഭാംഗം ബീന ജോസഫ്, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി കെ കെ ബി മുഹമ്മദലി, യൂത്ത് ലീഗ്  മണ്ഡലം സെക്രട്ടറി സജറുദ്ദീൻ മൊയ്തു. മഞ്ചേരി അഗ്നിനിലയ രക്ഷാ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top