ഏറ്റവും കൂടുതൽ ശരീരഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെടുത്ത ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും പോത്തുകല്ല്,മുണ്ടേരി മുതൽ വാഴക്കാട് വരെയുള്ള ഭാഗങ്ങളിലാണ് എൻ ഡി ആർ എഫ് അഗ്നി രക്ഷാ സേന തുടങ്ങിയ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ രണ്ട് ശരീരഭാഗങ്ങളാണ് ചാലിയാറിൽ നിന്നും കിട്ടിയത്. ഈ ഒരു സാഹചര്യത്തിലാണ് തിരച്ചിൽ തുടരുന്നത്. ഇതുവരെ ശരീരഭാഗങ്ങൾ ഉൾപ്പെടെ 237 മൃതശരീരങ്ങളാണ് ചാലിയാറിൽ നിന്നും ലഭിച്ചിട്ടുള്ളത്.
നാല് ശരീരഭാഗങ്ങളാണ് ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഉള്ളത്.അത് ഇന്ന് വയനാട്ടിലേക്ക് കൊണ്ടുപോകും.
ദുരന്തത്തിൽ മരണസംഖ്യ നാനൂറിന് മുകളിലായി.