കർഷകദിനം ആചരിച്ചു

0
കാരക്കുന്ന് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ  വിവിധ പരിപാടികളോടെ  കർഷകദിനം ആചരിച്ചു, പരിപാടിയുടെ ഉദ്ഘാടനം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്‌ക്കർ ആമയൂർ നിർവഹിച്ചു, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജുഷ യൂ. കെ അധ്യക്ഷത വഹിച്ചു, സോയിൽ ഹെൽത്ത്കാർഡ് വിതരണ ഉൽഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാലുദ്ദീൻ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാന ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന രാജൻ, എൻ പി ഷാഹിത മുഹമ്മദ്, കെ ജയപ്രകാശ് ബാബു, ജസീർ കുരിക്കൾ, യൂസഫ് മേച്ചേരി, ഇ.പി നാരായണൻ, എൻ പി മുഹമ്മദ്, ഇ എ സലാം, വിജീഷ് എളങ്കൂർ, മധു കെ പി, എൻ വി മരക്കാർ, രാജേഷ് ഐ, സരോജിനി, സി ഡി എസ് പ്രസിഡണ്ട് സജിനി. എന്നിവർ പ്രസംഗിച്ചു.ജനകീയസൂത്രണ പദ്ധതി പ്രകാരം കൃഷിഭവനിൽ നടപ്പിലാക്കിയ ബയോ ഫാർമസിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ യു കെ നിർവഹിച്ചു ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു മുതിർന്ന കർഷകനായി അലവി ഈന്തൻ മുള്ളൻ, നെൽ കർഷകനായി അബ്ദുള്ള പാലക്കൽ, സമ്മിശ്ര കർഷകനായി ഉമ്മർ കാരപ്പഞ്ചേരി, തെങ്ങ് കർഷകനായി വിജയകുമാർ ടി, വനിതാ കർഷകയായി ലളിതാംബിക, എസ് സി കർഷകനായി കൃഷ്ണൻ കുമരടിയൻ, അടുക്കളത്തോട്ടം ശുഭ വി, പച്ചക്കറി കർഷകൻ ഇരിപ്പു കണ്ടൻ ശങ്കരൻ, വാഴക്കർഷകൻ കെ പി ഇസ്മായിൽ കൃഷിക്കൂട്ടം പുളിങ്ങോട്ടുപുറം പച്ചക്കറി ക്ലസ്റ്റർ, യുവ കർഷകൻ അലവിക്കുട്ടി കൊട്ടേക്കോടൻ, ക്ഷീര കർഷകൻ സന്തോഷ് കെ, വിദ്യാർത്ഥി കർഷകൻ അജ്‌വൽ ഷഫാഹത്ത്, കർഷകത്തൊഴിലാളി കദീജ കളയങ്ങാടൻ, എന്നീ കർഷകരെ ആദരിച്ചു. സോയിൽ സർവ്വേ ഓഫീസർ ആഷിക് ടി കെ ക്ലാസ്സെടുത്തു, കൃഷി അസിസ്റ്റന്റ് മാരായ സിനി കെ, ഭവ്യ വിജയൻ എന്നിവർ നേതൃത്വം നൽകി. കൃഷി ഓഫീസർ സുബൈർ ബാബു കെ സ്വാഗതവും, അസി കൃഷി ഓഫീസർ കെ ഷബീറലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top