മഞ്ചേരി കോഴിക്കോട് റൂട്ടിൽ ഇന്ന് പ്രൈവറ്റ് ബസ്സുകളുടെ മിന്നൽ പണിമുടക്ക്.
രണ്ടുദിവസം മുമ്പ് വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് ഒരു വിദ്യാർത്ഥിയെ തട്ടി പരിക്കേൽപ്പിച്ചു നിർത്താതെ പോയി എന്നാരോപിച്ച് ഇന്നലെ വിദ്യാർത്ഥികൾ തുറക്കൽ ബൈപ്പാസ് ജംഗ്ഷനിൽ ബസ് തടഞ്ഞ് ചോദ്യം ചെയ്തിരുന്നു.
ഇതേ തുടർന്നുണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാരനെ വിദ്യാർത്ഥികൾ മർദ്ദിച്ചു എന്ന് ആരോപിച്ചാണ്
മഞ്ചേരി കോഴിക്കോട് റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്.
ബസ് തൊഴിലാളികളെ ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നാണ് ബസ് തൊഴിലാളികളുടെ ആവശ്യം.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FCJjw4ql5JY19cpdfAAraB
••••••••••••••••••••••••••••••••