തൃക്കലങ്ങോട് പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അംഗൻവാടികൾ, രാഷ്ട്രീയ, മത സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങി ഒട്ടനവധി ആഘോഷ പരിപാടികളാണ് തൃക്കലങ്ങോടിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്.
വയനാട്ടിലെ ദുരന്ത മേഖലയിൽ അകപ്പെട്ടു പോയവരുടെ ഓർമ്മയിലും, രക്ഷാദൗത്യത്തിന് ഏർപ്പെട്ടിട്ടുള്ള ഇന്ത്യൻ ആർമികും, സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് അർപ്പിച്ചായിരുന്നു കാരക്കുന്ന് ജാമിഅഃ ഇസ്‌ലാമിയ ഹയർസെക്കൻണ്ടറി വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്.
വിവിധ പരിപാടികളിൽ ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡണ്ടുമാർ, രാഷ്ട്രീയ നേതാക്കന്മാർ, മതസംഘടന, ക്ലബ് ഭാരവാഹികൾ ,അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ നേതൃത്വം നൽകി.