മഞ്ചേരി: കാരക്കുന്ന് അൽഫലാഹ് ഇസ്ലാമിക് സെന്ററിന്റെയും കാരക്കുന്ന് സർക്കിൾ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനവും സന്ദേശ റാലിയും സമാപിച്ചു. രാവിലെ കാരക്കുന്ന് മമ്മദ് മുസ്‌ലിയാർ മഖാം സിയറാത്ത് ചെയ്ത് ക്യാമ്പസിൽ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി നടന്ന സന്ദേശ റാലി വൈകുന്നേരം കാരക്കുന്ന് തച്ചുണ്ണിയിൽ നിന്ന് ആരംഭിച്ച് അൽഫലാഹ് ക്യാമ്പസിൽ സമാപിച്ചു. വിവിധ ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ നടന്ന റാലിയിൽ സർക്കിൾ പ്രാസ്ഥാനിക കുടുംബ നേതാക്കളും പ്രവർത്തകരും അണിനിരന്നു.
തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പത്തപ്പിരിയം അബ്ദുൽ റഷീദ് സഖാഫി നേതൃത്വം നൽകി. അറിവിന് പൊലിവ് യാസീൻ അദനി പത്തപ്പിരിയം മുഖ്യപ്രഭാഷണം നിർവഹിച്ചു. പി അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷനായി. പി ഇബ്രാഹിം ഫൈസി, ഷംസുദ്ദീൻ നിസാമി സഖാഫി കാരക്കുന്ന്, എൻ മുഹമ്മദ് സഖാഫി, പി ഉസ്മാൻ, അബ്ദുറഹിമാൻ എന്നാ മാനുപ്പ സംബന്ധിച്ചു.