എളങ്കൂർ: സി.പി.ഐ.എം എളങ്കൂർ ലോക്കൽ സമ്മേളനം ഒക്ടോബർ 16,17,18 തിയതികളിൽ എളങ്കൂർ മൈലൂത്ത് വച്ച് നടക്കും 16ന് പതാക കൊടിമര ജാഥകൾ നടക്കും സമ്മേളന നഗരിയിൽ പതാക ഉയർത്താനുള്ള കൊടിമരം മുൻ പഞ്ചായത്ത് മെമ്പറും പാർട്ടിയുടെ കരുത്തുറ്റ പോരാളിയായിരുന്ന കുണ്ടുക്കര അബു ഹാജിയുടെ കുടുംബത്തിൽ നിന്ന് ഏറ്റുവാങ്ങും,പതാക മരിക്കും വരെ ദീർഘകാലം പാർട്ടി മെമ്പറായിരുന്ന ശിവദാസൻ എടക്കാടിൻ്റെ കുടുംബം ത്തിൽ നിന്ന് ഏറ്റുവാങ്ങും വൈകീട്ട് ജാഥകൾ മൈലൂത്ത് പാർട്ടിയുടെ മുൻ ഏരിയാ കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായിരുന്ന സ:പി.കെ.നരേന്ദ്രൻ നാമദേയത്തിലുള്ള പൊതുസമ്മേളന നഗരിയിൽ സമാപിക്കും,17ന് മേലതിൽ വാപ്പുട്ടി ഹാജിയുടെ നാമദേയത്തിലുള്ള സമ്മേളന വേദിയിൽ പ്രതിനിധി സമ്മേളനം നടക്കും,18ന് വൈകീട്ട് നാലിന് പ്രകടനവും റെഡ് വളണ്ടിയർ പരേടും പൊതുയോഗവും നടക്കും
ഒക്ടോബർ 9 സമ്മേളനത്തിൻ്റെ പതാക ദിനമായി ആചരിക്കും അന്നേ ദിവസം ബ്രാഞ്ച് കേന്ദ്രത്തിൽ 24 പാർട്ടി പതാകകൾ ഉയർത്തും പാർട്ടി മെമ്പർമാരുടെയും അനുഭാവി സഖാക്കളുടെയും വീടുകളിലും പതാക ഉയർത്തും
സംഘാകടക സമിതി യോഗം CPi M ജില്ലാ സെക്രട്ടറിയേറ്റംഗം വി.എം.ഷൗക്കത്ത് ഉത്ഘാടനം ചെയ്തു
സംഘാടക സമിതി ചെയർമാനായി കെ.കൃഷ്ണദാസ് നേയും
കൺവീനർ എം.ജസീർ കുരിക്കളെയും തിരഞ്ഞെടുത്തു.