തൃക്കലങ്ങോട് : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ‘എക്‌സിക്യൂട്ടീവ് മിഷൻ 2025’ ക്യാമ്പ് സംഘടിപ്പിച്ചു. കാരക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചത്. തൃക്കലങ്ങോട് മണ്ഡലം,വാർഡ്, ബൂത്ത് തല ഭാരവാഹികൾ പങ്കെടുത്ത ക്യാമ്പ് ശ്രീ .ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം പ്രസിഡന്റ് വിജീഷ് എളങ്കൂർ അധ്യക്ഷത വഹിച്ചു. DCC പ്രസിഡന്റ് വി.എസ് ജോയ്, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, കെ.പി.സി.സി മെമ്പർ വി.സുധാകരൻ, ഐ. എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈൻ ,പഞ്ചായത്ത് പ്രസിഡന്റ് യു.കെ മഞ്ജുഷ എന്നിവർ സംസാരിച്ചു.