" വർഷങ്ങളുടെ കാത്തിരിപ്പ് : പുലത്ത് കോളനി താമസക്കാർക്ക് പട്ടയ അനുവാദ പത്രിക നൽകി.

വർഷങ്ങളുടെ കാത്തിരിപ്പ് : പുലത്ത് കോളനി താമസക്കാർക്ക് പട്ടയ അനുവാദ പത്രിക നൽകി.

0
കാരക്കുന്ന്:  തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലത്ത് ലക്ഷം വീട് കോളനിയിൽ സ്ഥിരമായ താമസക്കാർക്ക് പട്ടയം ലഭിക്കുന്നതിന് പഞ്ചായത്ത് ഭൂമിയിൽ നിന്ന് 4 സെൻ്റ് വീതം ഒരോ കുടുംബങ്ങൾക്ക് തിരിച്ച് നൽകി, ഭരണസമിതി തീരുമാനപ്രകാരം 30-40 വർഷത്തോളമുള്ള കോളനിയിലെ സ്ഥിരതാമസക്കാർക്ക്  പട്ടയം ലഭിക്കുന്നതിന് വേണ്ടി അനുവാദ പത്രിക നൽകി. ഏറെക്കാലത്തെ  കാത്തിരിപ്പിനൊടുവിലാണ്  സ്ഥിരതാമസക്കാരായ കുടുംബങ്ങളുടെ ആവശ്യം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച് നൽകിയത്.
 തൃക്കലങ്ങോട് പഞ്ചായത്തിലെ വാർഡ് 7 ലാണ് പുലത്ത്ല ക്ഷം വീട് കോളനി സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് NP ജലാലുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്.പ്രസിഡൻ്റ് യു.കെ മഞ്ചുഷ ഉത്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അൻവർ കോയ തങ്ങൾ, ശിഫാന ബഷീർ, സീനരാജൻ. മെമ്പർമാരായ ജയപ്രകാശ് ബാബു, സാബിരി, ലുഖ്മാൻ, സിമിലി, എസ്.അബ്ദുൽ സലാം, നസീർ പന്തപ്പാടൻ TP റഹീം തച്ചുണ്ണി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top