തൃക്കലങ്ങോട്: "പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു" എന്ന പ്രമേയമുയർത്തി SDPI സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ
ഭാഗമായി SDPI തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി വാഹനജാഥ സംഘടിപ്പിച്ചു.
കൂമംകുളത്തിൽ നിന്നും ജാഥ ക്യാപ്റ്റൻ കെ സി ഹബീബ് റഹ്മാന് മണ്ഡലം ട്രഷറർ ഓവുങ്ങൽ മാനു പതാക കൈമാറി.
തുടർന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കാരക്കുന്ന് ജംഗ്ഷനിൽ സമാപിച്ചു.
സമാപന പൊതുയോഗ൦ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ഷെഫീഖ് പാണ്ടിയാട് ,ഉവൈസ് തരകൻ, സലാം മരത്താണി,ഫത്താഹ് കൂമൻകുളം ,സിദ്ദിഖ് സി പി ,അസീസ് ടി, ഫൈസൽ പുലത്ത് എന്നിവർ നേതൃത്വം നൽകി.