കാരകുന്ന് അൽ ഫലാഹ് ആർട്ട്സ് ഫെസ്റ്റ് ആർട്ടോറിയം 2024 ന് പ്രൗഢമായ തുടക്കം. പത്തപ്പിരിയം അബ്ദു റഷീദ് സഖാഫിയുടെ അധ്യക്ഷതയിൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ജലാൽ ഉദ്ഘാടനം നിർവഹിച്ചു. എൻ മുഹമ്മദ് സഖാഫി, ഉസ്മാൻ പാലക്കൽ, അബ്ദുറഹ്മാൻ പി സംബന്ധിച്ചു. ശിഹാബുദ്ധീൻ സഖാഫി സ്വാഗതവും അബ്ദുൽ കരീം കെ.ടി നന്ദിയും പറഞ്ഞു.