" Take a Break പ്രവർത്തനമാരംഭിച്ചു.

Take a Break പ്രവർത്തനമാരംഭിച്ചു.

0
കരിക്കാട് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മരത്താണിയിൽ നിർമ്മിച്ച  വഴിയോര വിശ്രമ കേന്ദ്രം Take a Break ന്റെ പ്രവർത്തനമാരംഭിച്ചു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു കെ മഞ്ജുഷ നടത്തിപ്പ് ചുമതലക്കാരി കുടുംബശ്രീ സിഡിഎസ് മറിയം കുട്ടി ജോസ് (കുഞ്ഞിമോൾ ചേച്ചി)ക്ക് താക്കോൽ കൈമാറി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്‌ക്കർ ആമയൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാന ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സീന രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി ലുക്മാൻ,സിമിലി കാരയിൽ, സാബിറ യുഡിഎഫ് മണ്ഡലം ചെയർമാൻ എൻ വി മരക്കാർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിജീഷ് എളങ്കൂർ, തൃക്കലങ്ങോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് യൂസുഫ് മേച്ചേരി, വൈസ് പ്രസിഡന്റ് സാബു സബാസ്റ്റ്യൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top