എളങ്കൂർ: തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എളങ്കൂർ പി എം എസ് ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ ജോൺ നേതൃത്വം നൽകി സ്കൂൾ പ്രിൻസിപ്പൽ ബേബി ഗിരിജ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് രേണു കെ, ജെ ആർ സി ചാർജ് ടീച്ചർ ചിത്രലേഖ പി, ഹെഡ്മാസ്റ്റർ രാജീവ് കെ പി, ജെ ആർ സി കോഡിനേറ്റർ നവീൻ,ജെ എച്ച്.ഐ പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.