ചാരങ്കാവ് :ഒരുമയോടെ, കരുതലോടെ എന്ന ആശയവുമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും മലപ്പുറം മാസ്സ് മീഡിയ വിഭാഗം കുടുംബരോഗ്യ കേന്ദ്രം തൃക്കലങ്ങോടും ചേർന്ന് "ഒന്നായി പൂജ്യത്തിലേക്ക്"എന്ന എയ്ഡ്‌സ് ബോധവൽകരണ തെരുവ് നാടകം മഞ്ചേരി ഏറനാട് നോളേജ് സിറ്റി ടെക്നിക്കൽ ക്യാമ്പസ്സിൽ വെച്ചു സങ്കടിപ്പിച്ചു.കോഴിക്കോട് പൗർണ്ണമി തിയേറ്റേഴ്സിന്റെ ബോധവൽകരണ തെരുവ് നാടകവും, നാടൻ പാട്ടും വിദ്യാർത്ഥികളിലേക്ക് നല്ലൊരു ആശയം നൽകാൻ സംഘാടകർക്ക് സാധിച്ചു. തൃക്കാലങ്ങോട് കുടുംബരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ റോണി കെ ജോൺ,കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് അനു,കോളേജ് മാനേജ്മെന്റ് സ്റ്റാഫുകളായ ശ്രീറാം, നബീൽ ഹാമിദ്, JHI പ്രവീൺ കുമാർ MLHP ദിവ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.