കാരക്കുന്ന് : കാരക്കുന്ന് ജംഗ്ഷനിലെ ചീനി മരം അപകട ഭീഷണിയെ തുടർന്ന് മുറിച്ച് മാറ്റി, വാർഡ് മെമ്പർ ഷാഹിദ മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോഷ്യൽ ഫോറസ്റ്റ്, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി എന്നിവരുടെ അനുമതിയോടെ നാട്ടുകാരുടെ സഹായത്താൽ 35 വർഷം പഴക്കമുള്ള പടുംകൂറ്റൻ ചീനി മരം മുറിച്ചു മാറ്റിയത്.
തിരക്ക് പിടിച്ച അങ്ങാടിയിൽ അതിസാഹസികമായാണ് മരം മുറി നടന്നത്.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിയോടെയാണ് പൂർത്തീകരിച്ചത്.
കെഎസ്ഇബി, മസ്ദൂർ ക്ലബ്ബ് അംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, കച്ചവടക്കാർ, നാട്ടുകാർ തുടങ്ങിയവർ നേതൃത്വം നൽകി.