കാരക്കുന്ന്: വയോജന ദിനത്തില്‍ കാരക്കുന്ന് ജാമിഅ ഇസ് ലാമിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പര്‍ശനം എന്നപേരില്‍ ഗ്രാന്റ് പാരന്റ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. പരിപാടിയിൽ മുതിർന്നവർക്ക് വിദ്യാർത്ഥികളുടെ സ്‌നേഹസമ്മാനപ്പൊതികള്‍ നല്‍കി ആദരിച്ചു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ജലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഒ.എ അബ്ദുനിസാര്‍ അധ്യക്ഷനായി. ജാമിഅ ഇസ് ലാമിയ്യ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഇസ്മാഈല്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ബുഷ്‌റ ടീച്ചര്‍, ശില്‍പ ടീച്ചര്‍,സലീമ ടീച്ചര്‍ സംസാരിച്ചു.സൈനുദ്ദീന്‍ യമാനി, സ്വാദിഖ് ആനക്കോട്ടുപുറം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.