" ഗാന്ധി സ്മൃതി സംഗമവും INC ബ്രിഗേഡ് തൃക്കലങ്ങോട് രൂപീകരണവും നടത്തി

ഗാന്ധി സ്മൃതി സംഗമവും INC ബ്രിഗേഡ് തൃക്കലങ്ങോട് രൂപീകരണവും നടത്തി

0
തൃക്കലങ്ങോട്: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും നടന്നു.
 തുടർന്ന് ഐ എൻ സി യുടെ സന്നദ്ധ സേവകരായ ബ്രിഗേഡ് തൃക്കലങ്ങോടിന്റെ ലോഞ്ചിംഗ് കെപിസിസി മെമ്പർ വി. സുധാകരൻ മണ്ഡലം പ്രസിഡണ്ട് വിജീഷിന് ഐ.എൻ.സി ബ്രിഗേഡിന്റെ യൂണിഫോം നൽകി ഉദ്ഘാടനം ചെയ്തു, ഐ.എൻ. സി ബ്രിഗേഡ് തൃക്കലങ്ങോടിന്റെ നേതൃത്വത്തിൽ കരിക്കാട് അമ്പലപ്പടിയിലെ വഴിയോര വിശ്രമകേന്ദ്ര പരിസരം ശുചിയാക്കുകയും ഫലവൃക്ഷതൈകൾ നടുകയും ചെയ്തു തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു കെ മഞ്ജുഷ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് കെ ജയപ്രകാശ് ബാബു, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
••••••••••••••••••••••©®••••••
 നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും
⭕ *ചാനൽ ഫോളോ ചെയ്യുക*  
https://whatsapp.com/channel/0029VaLhrkJ59PwMdj6htE1u
⭕ *ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/FCJjw4ql5JY19cpdfAAraB
••••••••••••••••••••••••••••••••

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top