മഞ്ചേരി : പിവി അൻവറിന്റെ രാഷ്ട്രീയ നിലപാട് അറിയാൻ മഞ്ചേരി ജസീല ജംഗ്ഷൻ ബൈപ്പാസ് റോഡിലെ വിശാലമായ മൈതാനം അല്പസമയത്തിനകം സാക്ഷിയാകും.
പ്രതികൂല കാലാവസ്ഥയിലും നിരവധി ആളുകളാണ് വിശാലമായ പന്തലിൽ എത്തിയിട്ടുള്ളത്.
പിവി അൻവർ ഓതായിലെ വീട്ടിൽ നിന്നും അല്പസമയത്തിനുള്ളിൽ അണികളുടെ സാനിദ്ധ്യത്തിൽ മഞ്ചേരിലെത്തും.ബാന്റ് മേളകളും, ഡി .എം.കെ യുടെ പതാകയിൽ അൻവറിന്റെ ഫോട്ടോ പതിച്ച പതാകയുമേന്തി നിരവധി ആളുകളാണ് ഇപ്പോൾതന്നെ വിശാലമായ പന്തലിൽ എത്തിയിട്ടുള്ളത്.
ആറുമണിക്ക് ശേഷമായിരിക്കും പൊതു പരിപാടി ആരംഭിക്കുക.
അൻവറിന്റെ രാഷ്ട്രീയ നിലപാട് കേൾക്കാൻ ഉറ്റു നോക്കുകയാണ് കേരളം.