തച്ചുണ്ണി: കാരക്കുന്ന് വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിക്ക് തീ പിടിച്ചു. ഉടമസ്തനായ
പഴേടം സ്വദേശി സ്‌കൂട്ടി നിർതി വില്ലേജ് ഓഫീസിൽ കയറി മടങ്ങുമ്പോഴാണ് പുക ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെള്ളം പിടിച്ച് പുക അണക്കുകയായിരുന്നു. കൃത്യമായ ഇടപെടൽ കാരണം വാഹനത്തിന് മറ്റു കേടുപാടുകൾ സംഭവിച്ചില്ല. ബാറ്ററി പുകഞ്ഞു കേടുപാട് സംഭവിച്ചു. ഫയർഫോഴ്സ് സംഘമെത്തിയപ്പോഴേക്കും പുക അണഞ്ഞിരുന്നു.
തച്ചുണ്ണിയിൽ നേരത്തെ
ഇതേ കമ്പനിയിൽ പെട്ട മറ്റൊരു വാഹനത്തിൽ നിന്നും പുക വന്ന് കെടുപ്പാട് സംഭവിച്ച്ചിരുന്നു.