കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദ പരാമർശം നടത്തിയത്.സി പി എം ഏരിയ കമ്മിറ്റി അംഗം അബ്‌ദുൾ ഷുക്കൂർ പാർട്ടി വിട്ടതിനെ കുറിച്ചുള്ള പ്രതികരണം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ക്ഷോഭ പ്രകടനം.
ഓരോ മാധ്യമപ്രവർത്തകരും ജനാതിപത്യത്തിന്റെ കാവൽ കാരനാണെന്നും പ്രാദേശികമായി രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വാർത്തയാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മാധ്യമ പ്രവർത്തകരുടെ സഹായം തേടുമ്പോൾ ഒന്നും ഇത്തരം കാര്യങ്ങൾ ഓർക്കാറില്ലേ എന്നും ഒമാക്ക് മലപ്പുറം ജില്ലാ പ്രസിഡണ്ട് റോജി ഇലവനാം കുഴി ചോദിച്ചു . യോഗത്തിൽ മലപ്പുറം ജില്ലാ സെക്രട്ടറി മിർഷ അധ്യക്ഷനായിരുന്നു. മഹ്മൂദ്ധിയ, ഷാജാൽ, റിയാസ്, ഫക്രുദീൻ. ടി.കെ.ഡി തുടങ്ങിയവർ സംസാരിച്ചു.